ആധാർ ബില്ലിനെ പണ ബില്ലാക്കിയതിന് പിന്നിൽ

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ബി​ൽ പ​ണ​ബി​ല്ലാ​യി പാ​ർ​ല​െ​മ​ൻ​റി​ൽ കൊ​ണ്ടു​വ​ന്ന​ത്​ ഭ​ര​ണ​ഘ​ട​നാ വ​ഞ്ച​ന​യാ​ണെ​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ സു​പ്രീം​കോ​ട​തി ന​ട​ത്തി​യ​ത്. ആ​ധാ​ർ ബി​ല്ലി​ന്​ പ​ണ​ബി​ൽ സ്വ​ഭാ​വം ന​ൽ​കു​ക; ത​ങ്ങ​ൾ​ക്ക്​ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത രാ​ജ്യ​സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്ട ഉ​പാ​യ​മാ​യി​രു​ന്നു അ​ത്. എ​ന്താ​ണ്​ പ​ണ​ബി​ൽ? ഖ​ജ​നാ​വി​ലേ​ക്ക്​ പ​ണം വ​രു​ക​യോ പോ​വു​ക​യോ ചെ​യ്യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ബി​ല്ലി​നെ​യാ​ണ്​ പൊ​തു​വെ പ​ണ​ബി​ൽ (മ​ണി ബി​ൽ) എ​ന്നു പ​റ​യു​ന്ന​ത്. ആ​ധാ​റി​നെ ഇ​ത്ത​ര​ത്തി​ൽ പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നി​രി​െ​ക്ക​ത്ത​ന്നെ പ​ണ​ബി​ല്ലാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്​​ത​ത്.

ഖ​ജ​നാ​വി​ലേ​ക്കു​ള്ള പ​ണ​ത്തി​​​െൻറ ​വ​ര​വി​ലും പോ​ക്കി​ലും മാ​റ്റം​വ​രു​ത്തു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ​ണ​ബി​ല്ലാ​യാ​ണ്​ സ​ർ​ക്കാ​ർ പാ​ർ​ല​മ​​െൻറി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​കു​തി ഇൗ​ടാ​ക്കു​ന്ന​തി​നോ ഒ​ഴി​വാ​ക്കു​ന്ന​തി​നോ ഉ​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ബി​ൽ പ​ണ​ബി​ല്ലാ​ണ്. സ​ർ​ക്കാ​ർ വാ​യ്​​പ വാ​ങ്ങു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​മു​ള്ള ബി​ല്ലും പ​ണ​ബി​ൽ ത​ന്നെ. എ​ന്നാ​ൽ, ഏ​തെ​ങ്കി​ലും സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സ്, ലൈ​സ​ൻ​സ്​ ഫീ​സ്, പി​ഴ എ​ന്നി​വ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പ​ണ​ബി​ൽ അ​ല്ല.

എന്താണ് പണബിൽ?
പ​ണ​ബി​ല്ലും (മ​ണി ബി​ൽ) ധ​ന​ബി​ല്ലും (ഫി​നാ​ൻ​സ്​ ബി​ൽ) ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ട്. പൊ​തു​വാ​യ അ​ർ​ഥ​ത്തി​ൽ വ​ര​വും ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ ധ​ന​ബി​ൽ. ബ​ജ​റ്റി​​​െൻറ ഭാ​ഗ​മാ​യു​ള്ള ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ ഉ​ദാ​ഹ​ര​ണം. പ്ര​ത്യേ​ക ഇ​ന​ത്തി​ൽ​പെ​ട്ട ധ​ന​ബി​ല്ലാ​ണ്​ പ​ണ​ബി​ൽ. എ​ല്ലാ പ​ണ​ബി​ല്ലും ധ​ന​ബി​ല്ലാ​ണ്. എ​ന്നാ​ൽ എ​ല്ലാ ധ​ന​ബി​ല്ലും പ​ണ​ബി​ൽ അ​ല്ല.

പ​ണ​ബി​ൽ ലോ​ക്​​സ​ഭ​യി​ൽ ആ​ദ്യം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. പ​ണ​ബി​ല്ലാ​ണോ അ​ല്ല​യോ എ​ന്ന്​ ത​ർ​ക്ക​മു​ണ്ടാ​യാ​ൽ അ​ന്തി​മ തീ​രു​മാ​നം ലോ​ക്​​സ​ഭ സ്​​പീ​ക്ക​റാ​ണ്​ എ​ടു​ക്കേ​ണ്ട​ത്. ഒ​രു ബി​ൽ പ​ണ​ബി​ല്ലാ​ണ്​ എ​ന്ന്​ സ്​​പീ​ക്ക​ർ റൂ​ളി​ങ്​ ന​ൽ​കി​യാ​ൽ പി​ന്നെ മ​റു​ചോ​ദ്യ​മി​ല്ല. ആ​ധാ​ർ ബി​ൽ പ​ണ​ബി​ല്ലാ​ണ്​ എ​ന്നാ​ണ്​ അ​വ​ത​ര​ണ​വേ​ള​യി​ൽ ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ എ​ടു​ത്ത നി​ല​പാ​ട്. എ​ന്നാ​ൽ, സ്​​പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തി​ലെ ശ​രി​കേ​ട്​ സു​പ്രീം​കോ​ട​തി ഇ​പ്പോ​ൾ എ​ടു​ത്തു​കാ​ട്ടു​ന്നു. പ​ണ​ബി​ൽ സം​ബ​ന്ധി​ച്ച സ്​​പീ​ക്ക​റു​ടെ തീ​രു​മാ​നം ഭാ​വി​യി​ൽ കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യാ​മെ​ന്ന സ്​​ഥി​തി കൂ​ടി​യാ​ണ്​ ഇ​തു​വ​ഴി ഉ​ണ്ടാ​യ​ത്.

ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ണ​ബി​ൽ പാ​സാ​യി​ല്ലെ​ങ്കി​ൽ ഏ​തു സ​ർ​ക്കാ​റി​നും രാ​ജി​വെ​ക്കേ​ണ്ടി​വ​രും. രാ​ജ്യ​സ​ഭ​ക്കാ​ക​െ​ട്ട, പ​ണ​ബി​ൽ പാ​സാ​ക്കാ​തെ ത​ട​ഞ്ഞു​വെ​ക്കാ​ൻ ക​ഴി​യി​ല്ല. 14 ദി​വ​സ​ത്തി​ന​കം ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ തി​രി​ച്ച​യ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ പാ​സാ​യ​താ​യി ക​ണ​ക്കാ​ക്കും. മ​റ്റേ​തു ബി​ല്ലി​നും ര​ണ്ടു സ​ഭ​യു​ടെ​യും അ​നു​മ​തി​വേ​ണം. പ​ണ​ബി​ല്ലി​ൽ രാ​ജ്യ​സ​ഭ​ക്ക്​ ബി​ല്ലി​ൽ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കാം. അ​ത്​ ലോ​ക്​​സ​ഭ​ക്ക്​ ത​ള്ളു​ക​യോ കൊ​ള്ളു​ക​യോ ചെ​യ്യാം. ആ​ധാ​ർ ബി​ല്ലി​ൽ രാ​ജ്യ​സ​ഭ നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി ലോ​ക്​​സ​ഭ ത​ള്ളി​ക്ക​ള​ഞ്ഞു.

Tags:    
News Summary - Aadhar Bill to Money Bill in Loksabha -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.