മുംബൈ: 68 ലക്ഷത്തോളം ഇൻഡേൻ പാചകവാതക ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ചോർന്നതാ യി വെളിപ്പെടുത്തൽ. യൂസർനെയിമും പാസ്വേഡും മാത്രം ഉപയോഗിച്ച് തുറക്കാൻകഴിയേണ്ട ഡീലർമാരുടെയും വിതരണക്കാരുടെയും വെബ്സൈറ്റുകൾ സെർച് എൻജിനായ ഗൂഗിളിൽ വന്നതോടെയാണ് വിവരച്ചോർച്ചയെന്ന് ഫ്രഞ്ച് സൈബർ സുരക്ഷ ഗവേഷകൻ എലിയറ്റ് ആൾഡേഴ്സൻ (ഒാൺലൈൻ പേര്)അവകാശപ്പെട്ടു. മുമ്പും ആധാർചോർച്ച പുറത്തുകൊണ്ടുവന്നിട്ടുള്ള വ്യക്തിയാണ് ബാപ്റ്റിസ്റ്റെ േറാബർട്ട് എന്നും അറിയപ്പെടുന്ന ആൾഡേഴ്സൻ.
ഇൻഡേനിെൻറ ലോഗിൻ പേജ് ഒഴിവാക്കി യൂസർനെയിമോ പാസ്വേഡോ ഇല്ലാതെ ആർക്കും വെബ്സൈറ്റിൽ കയറാവുന്ന സാഹചര്യമാണുണ്ടായതെന്ന് ആൾഡേഴ്സനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ട ‘ടെക് ക്രഞ്ച്’ വെബ്സൈറ്റിൽ പറയുന്നു. 11,000 ഡീലർമാരുടെ പക്കലുള്ള ഉപഭോക്തൃ വിവരങ്ങൾ പുറത്തായെന്നാണ് ആൾഡേഴ്സൻ പറയുന്നത്.
പൊതുമേഖലയിലെ ഇന്ത്യൻ ഒായിൽ കോർപേറഷനുകീഴിൽ പ്രവർത്തിക്കുന്ന ഒമ്പതുകോടി ഉപഭോക്താക്കളുള്ള പാചകവാതക വിതരണ കമ്പനിയാണ് ഇൻഡേൻ. കഴിഞ്ഞ വർഷവും ഇൻഡേനിൽനിന്ന് ആധാർ വിവരച്ചോർച്ച ഉണ്ടായിരുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.