ന്യൂഡൽഹി: സുപ്രീംകോടതിയിൽനിന്ന് മാർഗനിർദേശമൊന്നും ഇല്ലാത്തതിനാൽ പ്രായപൂർ ത്തിയായവർക്ക് ആധാറിൽനിന്ന് പിന്മാറാൻ പ്രത്യേക പദ്ധതിയൊന്നും തയാറാക്കിയിട്ടില്ലെന്ന് കേന്ദ്രം. എന്നാൽ, കുട്ടികൾക്ക് പ്രായപൂർത്തിയാകുേമ്പാൾ ആധാറിൽനിന്ന് ഒഴിയാനുള്ള ക്രമീകരണം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്നുണ്ടെന്നും െഎ.ടി സഹമന്ത്രി എസ്.എസ്. അഹ്ലുവാലിയ രാജ്യസഭയിൽ വ്യക്തമാക്കി.
ആധാറിൽനിന്ന് ഒഴിയാനുള്ള അപേക്ഷകൾ സവിശേഷ തിരിച്ചറിയൽ അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ‘‘2018 സെപ്റ്റംബറിലെ വിധിയിൽ സ്വയം ഒഴിവാകുന്നതിനുള്ള വ്യവസ്ഥകൾ കോടതി മുന്നോട്ടുവെച്ചിട്ടില്ല. എന്നാൽ, രക്ഷിതാക്കളുടെ അനുമതിയിൽ ആധാർ എടുക്കുന്ന കുട്ടികൾക്ക് അവർ പ്രായപൂർത്തിയാകുേമ്പാൾ ഒഴിവാകാൻ അവസരമുണ്ടാകും. അതുസംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്’’ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.