ന്യൂഡൽഹി: ആധാർ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഇലക്ട്രോണിക് പാൻ കാർഡ് അനുവദി ക്കുന്ന പദ്ധതി ഈമാസം നിലവിൽ വരും. വിശദമായ അപേക്ഷ പൂരിപ്പിച്ചു നൽകുന്ന രീതി അവസാനി പ്പിച്ച് ആധാറിെൻറ വിവരങ്ങൾ നൽകിയാൽ ഓൺ ലൈൻ വഴി പാൻ അനുവദിക്കുന്ന പദ്ധതി കഴിഞ്ഞ കേന്ദ്രബജറ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനുള്ള സംവിധാനങ്ങൾ തയാറാണെന്നും ഇൗമാസം തന്നെ പാൻ നൽകിത്തുടങ്ങുമെന്നും റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാെണ്ഡ പറഞ്ഞു.
ആദായനികുതി വകുപ്പിെൻറ വെബ്സൈറ്റ് വഴിയാണ് പാൻ കാർഡിന് അപേക്ഷ നൽകേണ്ടത്. ഇൗ സമയം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് തുടർ നടപടി പൂർത്തിയാക്കുന്നതോടെ പാൻകാർഡ് അനുവദിക്കും. അപേക്ഷകർക്ക് പാൻകാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. ഇതോടെ, പാൻ കാർഡിന് അപേക്ഷിക്കാനുള്ള നികുതിദായകരുടെയും പാൻകാർഡുകൾ തയാറാക്കി അയച്ചുനൽകാനുള്ള ഉദ്യോഗസ്ഥരുടെയും ബുദ്ധിമുട്ടുകൾ അവസാനിക്കും.
സർക്കാർ നിർദേശത്തെ തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച പാൻ കാർഡുകളുടെ എണ്ണം 30.75 കോടിയാണ്. എന്നാൽ, 2020 ജനുവരി 27 വരെയുള്ള കണക്കനുസരിച്ച് 17.58 കോടി പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. ഇതിനായി അനുവദിച്ച സമയം 2020 മാർച്ച് 31 ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.