ന്യൂഡൽഹി: ആധാർ നിർബന്ധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ആധാർ നിർബന്ധമാക്കുന്നത് ദേശീയ സുരക്ഷക്ക് എങ്ങനെ ഭീഷണിയാകുമെന്ന് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടൻ കത്തെഴുതും. സർക്കാർ തീരുമാനത്തെ സുപ്രീം കോടതി തടയുമെന്ന് തനിക്ക് ഉറപ്പാണെന്നും സ്വാമി ട്വീറ്റ് ചെയ്തു.
I am writing a letter soon to PM detailing how compulsory Aadhar is a threat to our national security. SC will I am sure strike it down.
— Subramanian Swamy (@Swamy39) October 31, 2017
മൊബൈൽ നമ്പറുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയ സർക്കാർ നടപടിയിൽ വിശദീകരണമാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സ്വാമിയുടെ ട്വീറ്റ്. നാലാഴ്ചക്കുള്ളിൽ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആധാറിെൻറ സാധുത ചോദ്യം ചെയ്തുള്ള ഹരജിയിൽ നവംബർ അവസാന വാരം കോടതി വാദം കേൾക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.