ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്ര മുൻ മന്ത്രിയും ശിവസേന നേതാവുമായ ആദിത്യതാക്കറെ. മഹാരാഷ്ട്രയിലെ ഹിൻഗോലിയിൽ യാത്രയെത്തിയപ്പോഴാണ് അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. ഇരു നേതാക്കളും യാത്രയിലെ നടക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നു.
പ്രതിപക്ഷ നേതാവ് അംബാദാസ് ഡാൻവെയും യാത്രയിൽ താക്കറെക്കൊപ്പം ചേർന്നിരുന്നു. മുൻ എം.എൽ.എ സചിൻ ആഹിറും യാത്രക്കൊപ്പമെത്തി. ഭാരത് ജോഡോ യാത്രയിലേക്ക് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിക്ക് ഉദ്ധവ് താക്കറെക്കും ക്ഷണമുണ്ട്. 65ാം ദിവസത്തിലെത്തിയ ഭാരത് ജോഡോ യാത്രയിൽ നിരവധി നേതാക്കൾ ഭാഗമായിരുന്നു.
ആദിത്യ താക്കറെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. മഹാരാഷ്ട്രയിൽ ബൃഹാൻ മുംബൈ കോർപ്പറേഷൻ ഉൾപ്പെടെ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ആദിത്യ താക്കറെ യാത്രക്കായി എത്തിയത്. വരും തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ്-ശിവസേന സഖ്യമുണ്ടാവുമെന്നതിന്റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.