മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കും -ആദിത്യ താക്കറെ

പൂണൈ: മാഹാരാഷ്ട്രയിൽ ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കുമെന്ന് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ. ബി.ജെ.പിയെ പുറത്താക്കി ശിവസേന തനിച്ച് അധികാരത്തിലെത്തുമെന്നും ഇതിനായി അണികൾ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. അഹ്മദ്നഗറിൽ നടത്തിയ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. 

രാഷ്ട്രീയ ചൂട് മഹാരാഷ്ട്ര‍യിൽ കൂടുതലാണ്. എന്നാൽ എന്ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയില്ല. ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സാഹചര്യങ്ങളിൽ നിന്ന് മനസിലാകുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു. 

മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പിൽ ശിവസേന ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. 

Tags:    
News Summary - Aaditya Thackeray says Shiv Sena will part ways with BJP 'in a year-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.