അഫ്താബിന് ഏറ്റവും കൂടിയ ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറുടെ പിതാവ്

മുംബൈ: ഡൽഹിയിൽ കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറുടെ പിതാവ് വികാസ് വാൽക്കർ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്.

നീതി ലഭ്യമാക്കുമെന്ന് ഫട്നാവിസ് ഉറപ്പു നൽകിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുടെ കിരിത് സോമയ്യയും വികാസ് വാൽക്കറിനൊപ്പം ഫട്നാവിസിനെ കാണാനെത്തിയിരുന്നു.

ഞാൻ ഡൽഹി ഗവർണറെയും സൗത് ഡൽഹി ഡി.സി.പിയെയും കണ്ടിരുന്നു. അവരും എനിക്ക് നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. - വികാസ് വാൽക്കർ പറഞ്ഞു.

മകൾ ശ്രദ്ധ വാൽക്കറെ കൊന്ന് കഷണമാക്കി ഉപേക്ഷിച്ച പങ്കാളി അഫ്താബ് പൂനെവാലക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ ലഭ്യമാക്കണം. അഫ്താബിന്റെ രക്ഷിതാക്കളെ കുറിച്ചും പൊലീസ് അന്വേഷിക്കണം. അന്വേഷണം തുടക്കത്തിൽ വളരെ സാവധാനത്തിലായിരുന്നു ഇപ്പോൾ പുരോഗമിക്കുന്നുണ്ടെന്നും വികാസ് പറഞ്ഞു.

അതേസമയം, ശ്രദ്ധ വാൽക്ക​റെ കൊന്ന കേസിൽ പ്രതി അഫ്താബ് പൂനെവാലയുടെ കസ്റ്റഡി 14 ദിവസം കൂടി നീട്ടി. അഫ്താബിനെ വിഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയിരുന്നത്.

ശ്രദ്ധ വാൽക്കറിന്റെ പിതാവ് വികാസ് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവരുന്നത് 

Tags:    
News Summary - Aaftab should get maximum punishment, says Shraddha's father; meets Fadnavis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.