ന്യൂഡൽഹി: അടുത്തവർഷം ആറ് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാകും പാർട്ടി മത്സരത്തിന് ഇറങ്ങുകയെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന ഒമ്പതാമത് നാഷനൽ കൗൺസൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും' -കെജ്രിവാൾ പറഞ്ഞു. ആറുസംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ ബി.ജെ.പിയാണ് അധികാരത്തിൽ.
ഡൽഹിയിൽ ജനുവരി 26ലെ കർഷകരുടെ ട്രാക്ടർ റാലിക്കിെടയുണ്ടായ അക്രമങ്ങളിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.