ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് മൂന്ന് ബി.ജെ.പി എം.പിമാർ വിട്ടുനിന്നതിന െതിരെ ആം ആദ്മി പാർട്ടി. ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പിമാരായ ഹർഷവർധൻ, ഹൻസ് രാജ്, രമേഷ് ബിദുരി തുടങ്ങിയവരാണ് വിട്ടുനിന്നത്.
വായുമലിനീകരണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചയിൽ ബി.ജെ.പി എം.പിമാർ പങ്കെടുത്തില്ല. എന്നാൽ, ഡൽഹിയിലെ കുടിവെള്ളത്തിൻെറ നിലവാരത്തെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കാനുള്ള മീറ്റിങ്ങിൽ എല്ലാ ബി.ജെ.പി എം.പിമാരും കൃത്യമായി പങ്കെടുക്കുമെന്ന് ആം ആദ്മി ട്വിറ്ററിൽ വിമർശിച്ചു. നേരത്തെ ഡൽഹിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് നിലവാരമില്ലെന്ന് ബി.ജെ.പി പരാതിപ്പെട്ടിരുന്നു.
ലോക്സഭയിൽ ഡൽഹിയിലെ മലിനീകരണം ചർച്ചയായപ്പോൾ ബി.ജെ.പിയുടെ ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയും ആദ്യഘട്ടത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് ചർച്ച തീരാറായപ്പോഴാണ് മനോജ് തിവാരി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.