ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ 20 എം.എൽ.എമാരെ അയോഗ്യരാക്കിയ മുൻഗാമിയുടെ നടപടിയെ അനുകൂലിച്ച് മുഖ്യ തെരെഞ്ഞടുപ്പ് കമീഷണർ ഒാം പ്രകാശ് റാവത്ത്. അവരുടെ ഭാഗം കേൾക്കണമെന്ന് അപേക്ഷിക്കാൻ ആം ആദ്മി പാർട്ടിക്ക് രണ്ട് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, അവർ അത് ഉപയോഗിച്ചില്ലെന്ന് റാവത്ത് കുറ്റപ്പെടുത്തി.
2017 ജൂൺ 23ന് കമീഷെൻറ ഉത്തരവിൽ നിയമ നടപടികൾ യഥാസമയം നടക്കുമെന്ന് അറിയിച്ചിരുന്നു. 2017 സെപ്തംബർ 28നും നവംബർ രണ്ടിനും രണ്ടു നോട്ടീസുകൾ നൽകിയത് എ.എ.പിയുടെ വിശദീകരണം കേൾക്കുന്നതിന് വേണ്ടിയാണ്. അങ്ങനെയെങ്കിൽ അവരുടെ വിശദീകരണത്തിനായി ഒരു തീയതി നിശ്ചയിക്കുമായിരുന്നു. എന്നാൽ ആംആദ്മി പാർട്ടി കമീഷന് അതുവരെ അറിയാവുന്ന കാര്യങ്ങൾ മാത്രമായിരുന്നു പറഞ്ഞത്. പുതിയതായി ഒന്നും മറുപടിയിൽ നൽകിയിെല്ലന്നും റാവത്ത് കുറ്റപ്പെടുത്തി.
കമീഷെൻറ ഉത്തരവ് റദ്ദാക്കാനാവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജി തള്ളും വരെ ഉത്തരവുമായി മുന്നോട്ടു പോകരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ രണ്ട് നോട്ടീസുകൾക്കും എ.എ.പിയുടെ മറുപടി. എന്നാൽ, 2016 സെപ്തംബറിൽ പാർലമെൻറ് സെക്രട്ടറിമാരെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന ഡൽഹി ൈഹകോടതിവിധി ചൂണ്ടിക്കാട്ടി അപേക്ഷ തെരഞ്ഞെുടപ്പ് കമീഷൻ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.