ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് നിയമന ക്രമക്കേട് കേസിൽ അറസ്റ്റിലായ ബോർഡ് ചെയർമാനും ആം ആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ല ഖാനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വഖഫ് ബോർഡിൽ ചട്ടങ്ങൾ ലംഘിച്ച് 32 പേർക്ക് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് 2020ൽ രജസ്റ്റർ ചെയ്ത കേസിലാണ് വെള്ളിയാഴ്ച രാത്രി നടത്തിയ റെയ്ഡിന് പിന്നാലെ അദ്ദേഹത്തെ അറ്സറ്റു ചെയ്തതത്. വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡിൽ 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത രണ്ട് തോക്കും പിടിച്ചെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
അമാനത്തുല്ലയുടെ ബിസിനസ് പങ്കാളി ഹാമിദ് അലിയെ ആയുധ നിയമ പ്രകാരവും അറസ്റ്റ് ചെയ്തു. അറസ്റ്റിന് വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തുവന്നു. ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ ജനപ്രീതി ഉയരുന്നത് ബി.ജെ.പിക്ക് വേദനിച്ചതായി തോന്നുന്നുവെന്നും വരുംദിവസങ്ങളിൽ കൂടുതൽ പാർട്ടി എം.എൽ.എമാർ അറസ്റ്റിലാകുമെന്നും കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.