ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ചുവരുന്നതിനിടെ അത്തരമൊരു വാർത്തയാണ് പഞ്ചാബിൽ നിന്നും പുറത്ത് വരുന്നത്. ആം ആദ്മി പാർട്ടി എം.എൽ.എയായ ബാൽജിന്ദർ കൗറിനെ ഭർത്താവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തായത്. സംസ്ഥാന ഭരിക്കുന്ന പാർട്ടിയുടെ എം.എൽ.എ തന്നെ ആക്രമിക്കപ്പെട്ടതിൽ ഞെട്ടലിലാണ് ജനങ്ങൾ.
ഒരുകൂട്ടം ആളുകളുമായി എം.എൽ.എ വാഗ്വാദത്തിൽ ഏർപ്പെടുന്നതാണ് ദൃശ്യങ്ങളിൽ. തുടർന്ന് ഒരാൾ എം.എൽ.എയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ഇവരുടെ ഭർത്താവാണെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ പഞ്ചാബ് സംസകഥാന വനിത കമ്മീഷണൻ സ്വമേധയ കേസെടുത്തിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ഉയർത്തികൊണ്ടുവരുന്ന ആൾക്ക് ആക്രമണം നേരിടേണ്ടി വന്നത് അങ്ങേയറ്റം അപലപനീയമാന്നെ് വനിത കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പഞ്ചാബിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 17 ശതമാനം വർധനയാണ് ഉണ്ടായത്. 2020ൽ 4838 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2020ൽ കേസുകളുടെ എണ്ണം 5,662 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.