ന്യൂഡൽഹി: ഗുജറാത്തിലെ ആം ആദ്മി പാർട്ടി റാലിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ എ.എ.പി എം.എൽ.എ ഗുലാബ് സിങ്ങിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് കേസിൽ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന പേരിൽ ജാമ്യമില്ലാ വാറണ്ട് ഉണ്ടായതിനെ തുടർന്നാണ് അറസ്റ്റ്. സൂറത്ത് പൊലീസ് കമീഷണർ ഒാഫീസിലെത്തിയ എം.എൽ.എയെ ഡൽഹിയിൽ നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കേസിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ആറുദിവസമായി ഗുജറാത്തിലുണ്ടായിരുന്ന തന്നെ എന്തുകൊണ്ടാണ് റാലി നടക്കുന്ന ദിവസംതന്നെ ഡൽഹി പൊലീസ് ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്തതെന്നും സിങ് ചോദിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ പെങ്കടുക്കുന്ന റാലി ഇന്ന് വൈകിട്ടാണ് ഗുജറാത്തിൽ നടക്കുന്നത്. നിലവിൽ ആം ആദ്മി പാർട്ടിയുടെ ഗുജറാത്തിലെ കോ–ഇൻചാർജാണ് ഇദ്ദേഹം. ജമ്യമില്ലാവാറണ്ടിനെതിരെ എ.എ.പി നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു.
തട്ടിപ്പ് കേസിൽ ബിന്ദാപൂരിലെ പൊലീസ് സ്റ്റേഷനിൽ സെപ്തംബർ 13നാണ് എം.എൽ.എക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. നേരത്തെ സൂറത്തിലെ ആം ആദ്മി പാർട്ടിയുടെ പൊതുയോഗവുമായി ബന്ധപ്പെട്ട് ലാദനും ഹാഫിസ് സയീദും കെജ്രിവാളും ഉൾപ്പെടുന്ന ബാനർ പൊതുനിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് എ.എ.പി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.