പൊതുമുതൽ നശിപ്പിച്ചു: ആപ്പ്​ എം.എൽ.എ കസ്​റ്റഡിയിൽ

ന്യൂഡൽഹി: പൊതുമുതൽ നശിപ്പിച്ചു​െവന്ന കേസിൽ ആംആദ്​മി എം.എൽ.എയെ പാട്യാല കോടതി ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. കമാൻഡോ സുരേന്ദ്ര സിങ്ങാണ്​ ആഗസ്​ത്​ 17 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയേണ്ടത്​. 2014ലാണ്​ സുരേന്ദ്ര സിങ്ങിനെതിരെ പൊതു മുതൽ നശിപ്പിച്ചതിന്​ കേസെടുത്തത്​. 

അഡീഷണൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ ആഷു ഗാർഗാണ്​​ സിങ്ങിനെ ജുഡുഷ്യൽ കസ്​റ്റഡിയിൽ വിട്ടുകൊണ്ട്​ ഉത്തരവിട്ടത്​. 2014ൽ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ പൊതുമുതൽ നശിപ്പിച്ചു​െവന്നാണ്​ കേസ്​. 

Tags:    
News Summary - AAP MLA in Judicial Custody - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.