ഡോക്റു​ടെ ആത്മഹത്യ: ആം ആദ്മി പാർട്ടി എം.എൽ.എ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡോക്​ടർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എം.എൽ.എ പ്രകാശ് ജാർവലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 18ന് ദുർഗ വിഹാറിലെ ഡോക്ടർ രാജേന്ദ്ര സിങ് (52) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണിത്. എം.എൽ.എ പ്രകാശ് ജാർവലും കൂട്ടാളി കപിൽ നാഗറും തന്നെ മാസസികമായി പീഡിപ്പിക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പെഴുതി വെച്ചാണ് ഡോക്ടർ ജീവനൊടുക്കിയത്.

ഈ കേസിൽ സകേത് കോടതി കഴിഞ്ഞ ദിവസം എം.എൽ.എക്കും കപിലിനുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ ഹരജി കോടതി ഈമാസം 11നാണ് പരിഗണിക്കുക.

ഡിയോളി മണ്ഡലത്തിലെ എം.എൽ.എയാണ് പ്രകാശ് ജാർവൽ. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ എം.എല്‍.എയായ പ്രകാശ് ജാര്‍വലും കൂട്ടാളിയും തന്നില്‍ നിന്ന് എല്ലാ മാസവും പണം പിടുങ്ങാറുണ്ടെന്നാണ് ഡോക്ടർ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നത്. 

ക്ലിനിക്കിനൊപ്പം വാട്ടര്‍ ടാങ്കര്‍ സര്‍വിസും നടത്തിയിരുന്ന ഡോ.രാജേന്ദ്രസിങിന് ഡൽഹി ജൽ ബോർഡുമായി ഇടപാടുകളുണ്ടായിരുന്നു. പുഷ്പ് വിഹാറിലെ വസതിയിൽ നിന്ന് എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് പ്രകാശ് ജാർവലിനെ അറസ്റ്റ് ചെയ്തത്. വ്യാജ എഫ്.ഐ.ആർ പ്രകാരമുള്ള തന്റെ അറസ്റ്റ് ഭരണഘടന വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.2018 ഫെബ്രുവരിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ വെച്ച് ചീഫ് സെക്രട്ടറിയെ മർദിച്ചെന്ന കേസിൽ മുമ്പ് പ്രകാശ് ജാർവൽ അറസ്റ്റിലായിട്ടുണ്ട്.

Tags:    
News Summary - AAP MLA, Named By Doctor In Suicide Note, Arrested By Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.