ആം ആദ്​മി പാർട്ടി എം.പി രാഘവ്​ ഛദ്ദയെ രാജ്യസഭയിൽനിന്ന് സസ്​പെൻഡ്​ ചെയ്തു

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദയെ രാജ്യസഭയിൽനിന്ന് സസ്​പെൻഡ്​ ചെയ്തു. ഡൽഹി ഓർഡിനൻസിനെ എതിർത്ത്​ നൽകിയ പ്രമേയത്തിൽ രാഘവ് ഛദ്ദ എം.പിമാരുടെ വ്യാജ ഒപ്പ് ചേർത്തു എന്ന്​ ആരോപിച്ചാണ്​ നപടി. അവകാശലംഘന സമിതി റിപ്പോർട്ട്​ വരുന്നതുവരെയാണ്​ സസ്​പെൻഷൻ.

താൻ വ്യാജ ഒപ്പിട്ടെന്നു പറയപ്പെടുന്ന പേപ്പർ കാണിക്കണമെന്ന് രാഘവ് ഛദ്ദ ക‍ഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. സെലക്ട് കമ്മിറ്റിയിലേക്ക് പേര് നിർദേശിച്ചിട്ടുള്ള അംഗത്തിന്‍റെ ഒപ്പ്​, രേഖാമൂലമുള്ള സമ്മതം എന്നിവ ആവശ്യമില്ലെന്ന് രാജ്യസഭ റൂൾ ബുക്കിൽ പറയുന്നുണ്ടെന്നും രാഘവ്​ ഛദ്ദ വ്യക്തമാക്കി.

ഡൽഹി ഓർഡിനൻസ്​ ബിൽ പരിശോധിക്കാൻ സെലക്ട് കമ്മിറ്റിയെ രാഘവ് ഛദ്ദ നിർദേശിച്ചിരുന്നു. അതിലേക്ക് എം.പിമാരായ സസ്മിത് പത്ര (ബിജു ജനതാദൾ), എസ്. ഫാങ്‌നോൺ കൊന്യാക് (ബി.ജെ.പി), നർഹരി അമിൻ (ബി.ജെ.പി), സുധാംശു ത്രിവേദി (ബി.ജെ.പി), എം. തമ്പിദുരൈ (എ.ഐ.എ.ഡി.എം.കെ) എന്നിവരുടെ പേരാണ് നിർദേശിച്ചിരുന്നത്. എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെയാണ് പേരുകൾ സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് എം.പിമാർ ആരോപിച്ചു.

Tags:    
News Summary - AAP MP Raghav Chadha suspended from Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.