അമൃത്സർ: പഞ്ചാബിലെ അഭിമാന പോരാട്ടത്തിൽ കാലിടറി ആം ആദ്മി പാർട്ടി. സംഗ്രൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടത്. സിറ്റിങ് സീറ്റിൽ 7000 വോട്ടുകൾക്ക് വൻ തോൽവിയാണ് ആപ്പ് സ്ഥാനാർഥിയും സംഗ്രൂർ ജില്ലാ ഇൻ ചാർജുമായ ഗുർമാലി സിങ്ങ് ഏറ്റുവാങ്ങിയത്.
ആപ്പ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാജിവെച്ച ലോക്സഭ സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ശിരോമണി അകാലിദൾ (അമൃത്സർ) സ്ഥാനാർഥി സിമ്രൻജിത് സിങ് മാൻ ആണ് ഗുർമാലി സിങ്ങിനെ വൻ മാർജിനിൽ തോൽപ്പിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിമ്രൻജിത് വിജയം നേടിയത്.
77 കാരനായ സിമ്രൻജിത് മുൻ എം.പിയും ശിരോമണി അകാലിദൾ (അമൃത്സർ) ഗ്രൂപ്പിന്റെ അധ്യക്ഷനുമാണ്. കോൺഗ്രസിന്റെ ദൽവീർ സിങ് ഗോൾഡി, ബി.ജെ.പിയുടെ കേവൽ ദില്ലൺ, അകാലിദളിന്റെ കമൽദീപ് കൗൺ രജോണ എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലാണ്.
നിയമസഭാ എം.എൽ.എയായി ഭഗവന്ത് മാൻ തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിഞ്ഞ ലോക്സഭാ സീറ്റാണ് സംഗ്രൂരിലേത്. 2014 ലും 2019 ലും ഭഗവന്ത് മാൻ ഇൗ സീറ്റിൽ പാർലമെന്റ് എം.പിയായിരുന്നു. മാർച്ചിൽ ആം ആദ്മി പാർട്ടി നിയമ സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു സംഗ്രൂരിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.