അഹ്മദാബാദ്: 2022 ൽ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മുഴുവൻ സീറ്റിലേക്കും മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഒരുദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ കെജ്രിവാൾ അഹ്മദാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വാർത്താസമ്മേളനത്തിന് മുമ്പ് ഗുജറാത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാദ്‌വി കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു.
ഗുജറാത്ത് മാറിക്കൊണ്ടിരിക്കുകയാണ്. നാളെ ഞാൻ ഗുജറാത്തിലേക്ക് വരുന്നുണ്ട് - സന്ദർശനത്തിന് മുന്നോടിയായി കഴിഞ്ഞദിവസം കെജ്രിവാൾ ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.