ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരെഞ്ഞടുപ്പിൽ ആം ആദ്മി പാർട്ടിയും മത്സരിക്കും. ഡൽഹി മന്ത്രിസഭയിലെ ഗോപാൽ റായിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച അഹ്മദാബാദിൽ റോഡ് േഷാ നടത്തി പ്രചാരണത്തിന് തുടക്കം കുറിക്കും. 21 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.
തിങ്കളാഴ്ച തുടങ്ങുന്ന റോഡ് േഷായിൽ സ്ഥാനാർഥികളുടെ പേരും മണ്ഡലങ്ങളും പ്രഖ്യാപിക്കും. ഡൽഹിക്ക് പുറത്തേക്ക് അധികാരം വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടിക്ക് പഞ്ചാബ്, ഗോവ നിയമസഭ തെരഞ്ഞെടുപ്പുകളിലും പിന്നീട് നടന്ന ഡൽഹി മുനിസിപ്പൽ തെരെഞ്ഞടുപ്പിലും പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഗുജറാത്തിൽ മത്സരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന ചർച്ച പാർട്ടിയിൽ സജീവമായിരുന്നു.
എന്നാൽ, മത്സരിക്കണമെന്ന ശക്തമായ ആവശ്യവുമായി ഗുജറാത്ത് നേതൃത്വം രംഗത്തുവന്നു. നാല് വർഷമായി സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് മത്സരത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം നിരാശയുണ്ടാക്കുമെന്നും ഇവർ വാദിച്ചു. ഇത് കേന്ദ്രനേതൃത്വം അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.