അരവിന്ദ് കെജ്രിവാൾ

ഹരിയാനയിലെ മുഴുവൻ നിയമസഭ സീറ്റുകളിലും ആം ആദ്മി പാർട്ടി ഒറ്റക്ക് മത്സരിക്കും -അരവിന്ദ് കെജ്‌രിവാൾ

ചണ്ഡീഗഡ്: നിയമസഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ മുഴുവൻ സീറ്റുകളിലും ആം ആദ്മി പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലും പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നും എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ ഭാഗമായിട്ടായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

"ഇന്ന് ജനങ്ങൾക്ക് ഒരു പാർട്ടിയിൽ മാത്രമേ വിശ്വാസമുള്ളൂ. അത് ആം ആദ്മി പാർട്ടിയാണ്. ഒരു വശത്ത് അവർ പഞ്ചാബിനെയും മറുവശത്ത് ഡൽഹിയിലെ ഞങ്ങളുടെ സർക്കാറിനെയും കാണുന്നു. ഇന്ന് ഹരിയാന ഒരു വലിയ മാറ്റമാണ് തേടുന്നത്. ഡൽഹിയിലും പഞ്ചാബിലും ജനങ്ങൾ ഉണ്ടാക്കിയ വലിയ മാറ്റം കൊണ്ട് ഇപ്പോൾ അവിടെയുള്ള ആളുകൾ സന്തുഷ്ടരാണ്" -കെജ്‌രിവാൾ പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിലാണ് നടക്കുക. ഈ വർഷം അവസാനത്തോടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

Tags:    
News Summary - AAP will contest all assembly seats in Haryana on its own, LS polls as part of INDIA bloc: Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.