ന്യൂഡൽഹി: ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയെ തകർത്ത് ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 35ൽ 14 സീറ്റ് ആപ് നേടിയപ്പോൾ നിലവിലുള്ള മേയർ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ തോൽവി ഏറ്റുവാങ്ങി.
പരമ്പരാഗതമായി കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള മത്സരം നടന്നിരുന്ന ചണ്ഡിഗഢിൽ ആദ്യമായി മത്സരിച്ച ആപിന് പിന്നാലെ 12 സീറ്റുമായി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസിന് എട്ടും അകാലിദളിന് ഒരു സീറ്റുമാണ് ലഭിച്ചത്. കഴിഞ്ഞ കോർപറേഷനിൽ ആകെയുണ്ടായിരുന്ന 26 സീറ്റിൽ 20 ഉം നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്.
പഞ്ചാബിൽ വരാനിരിക്കുന്ന മാറ്റത്തെ കുറിക്കുന്നതാണ് ചണ്ഡിഗഡിലെ ഫലമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.