വധഭീഷണി; സംരക്ഷണം ആവശ്യപ്പെട്ട് ആശിഷ് ഖേതാൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തനിക്ക് സംരക്ഷണം നൽകണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി നേതാവ് ആശിഷ് ഖേതാൻ സുപ്രീംകോടതിയിൽ. തനിക്ക് തീവ്ര വലതുപക്ഷ സംഘടനകളിൽ നിന്നും വധഭീഷണി നില നിൽക്കുന്നതായി വ്യക്തമാക്കിയാണ് ആശിഷ് ഖേതാൻ പരമോന്നത കോടതിയെ സമീപിച്ചത്.

അഭിനവ് ഭാരത്, സനാതൻ സംസ്ഥ, ഹിന്ദു ജൻ ജാഗരൺ സമിതി എന്നീ സംഘടനകളെയാണ് ഖേതാൻ പ്രതിസ്ഥാനത്ത് നിർത്തുന്നത്. ജൂൺ അഞ്ചിന് സുപ്രീംകോടതി കേസ് പരിഗണിക്കും.

വധിക്കുമെന്നു പറഞ്ഞ് തനിക്ക് നിരവധി അജ്ഞാത ഭീഷണി സന്ദേശങ്ങൾ വരുന്നതായി ഖേതാൻ വ്യക്തമാക്കി. ഡൽഹി പോലിസിൽ പരാതി സമർപിച്ചെങ്കിലും യാതൊരു നടപടി ഉണ്ടായില്ലെന്നും ഖേതാൻ പറഞ്ഞു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഖേതാൻ ആവശ്യപ്പെട്ടു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരവധി സ്റ്റിങ് ഓപറേഷന്‍ നടത്തിയ മാധ്യമപ്രവര്‍ത്തകനാണ് ആശിഷ് ഖേതാന്‍.


 

Tags:    
News Summary - AAP's Ashish Khetan Moves Supreme Court, Alleges Threats From Right-Wing Groups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.