ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിൽ ആറു മാസത്തോളമായി അദ്ദേഹം ജയിലിലായിരുന്നു.
പാർട്ടിയുടെ രാജ്യസഭ എം.പിയാണ് സഞ്ജയ്. ഒക്ടോബർ നാലിനാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായിട്ടായിരിക്കും വിട്ടയക്കുകയെന്ന് കോടതി വ്യക്തമാക്കി. ജാമ്യകാലയളവിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കാനാകും.
ജമ്യാപേക്ഷയെ കോടതിയിൽ ഇ.ഡി എതിർത്തില്ല. കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീഹാർ ജയിലിലേക്ക് മാറ്റിയതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.