നോയിഡ: നോയിഡയിൽ സ്മാർട്ട് ഫോണുകളിൽ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യാത്താവർക്ക് തടവും പിഴയും. ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ 1000 രൂപ പിഴ ഈടാക്കാമെന്നും ആറുമാസം വരെ തടവുശിക്ഷ നൽകാവുന്ന കുറ്റമാണെന്നും പൊലീസ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതെ പുറത്തിറങ്ങിയാൽ ലോക്ഡൗൺ ലംഘനമായി കണക്കാക്കി ശിക്ഷ നൽകുമെന്ന് നോയിഡ പൊലീസ് എ.സി.പി അഖിലേഷ് സിങ് പറഞ്ഞു. കോവിഡ് രോഗികെള നിരീക്ഷിക്കാനാണ് കേന്ദ്രസർക്കാർ ആരോഗ്യ സേതു ആപ് പുറത്തിറക്കിയത്. ഏകദേശം എട്ടുകോടി ജനങ്ങൾ ആപ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞു.
അതേസമയം ആരോഗ്യസേതു സുരക്ഷിതമല്ലെന്നും വിവരങ്ങൾ ചോർത്തുമെന്നും ചൂണ്ടിക്കാട്ടി നിരവധി വിദഗ്ധർ രംഗത്തെത്തിയിരുന്നു. എന്നാൽ ആപിൽനിന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സുരക്ഷ വീഴചയില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.