ജോധ്പുർ: ആൾദൈവം ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസിൽ വിധിപ്രഖ്യാപനം ഇൗ മാസം 25ലേക്ക് മാറ്റി. പ്രതിവാദം പൂർണമായി കേട്ടതിനുശേഷമാണ് എസ്.സി/എസ്.ടി പ്രത്യേക കോടതി ജഡ്ജി മധുസൂദൻ ശർമ വിധിപറയൽ ഇൗ മാസം അവസാനത്തിലേക്ക് മാറ്റിയത്. 2013 ആഗസ്റ്റിലാണ് ആശാറാം ബാപ്പു പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. പിന്നാലെ ഗുജറാത്തിലും പീഡനത്തിനിരയായതായി അറിയിച്ച് രണ്ടു കുട്ടികൾ രംഗത്തെത്തിയിരുന്നു.
കുറ്റകാരനെന്നു കണ്ടെത്തിയാൽ ആശാറാമിന് 10 വർഷത്തോളം തടവു ശിക്ഷയുണ്ടായേക്കും. നേരേത്ത, ഇയാൾക്കെതിരായ ഗുജറാത്തിലെ കേസ് വൈകിപ്പിക്കുന്നതിൽ സർക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് പലതവണ ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും വ്യാജരേഖകൾ സമർപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.