ചെന്നൈ: ഓരോ പാൽ പാക്കറ്റിലും പെരുന്നാൾ ആശംസകളുമായാണ് തമിഴ്നാട്ടിലെ പാൽ കമ്പനി കഴിഞ്ഞ ദിവസം വിപണിയിലെത്തിയത്.സർക്കാർ അധീനതയിലുള്ള ആവിൻ പാലാണ് വ്യാഴാഴ്ച പെരുന്നാൾ ആശംസകളുമായി വിപണിയിലിറങ്ങിയത്. കവറിന് പുറത്തുള്ള പതിവ് എഴുത്തുകൾക്ക് പുറമെ പെരുന്നാൾ ആശംസകൾ കൂടി കണ്ടതോടെ പലരും കവറിെൻറ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
സംസ്ഥാനത്ത് ശ്രദ്ധയമായ പാൽകമ്പനികളിലൊന്നായ ആവിൻ പാലിനെ വിപണിയിലെത്തിക്കുന്നത് സംസ്ഥാന സർക്കാറിെൻറ അധീനതയിലുള്ള തമിഴ്നാട് കോ ഓപ്പേററ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ലിമിറ്റഡാണ് (ടി.സി.എം.പി.എഫ്) .
തമിഴ്നാട് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിൻ അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കിയ അഞ്ച പ്രമുഖ പദ്ധതികളിലൊന്ന് ആവിൻ പാലിെൻറ വില മൂന്ന് രൂപ കുറച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.