പിടികിട്ടാപ്പുള്ളിക്ക് നിയമ പരിരക്ഷയില്ല -സുപ്രീംകോടതി

ന്യൂഡൽഹി: നിയമത്തിന്റെ പിടിയിൽപെടാതിരിക്കാൻ ഒളിച്ചോടുകയും പ്രഖ്യാപിത കുറ്റവാളിയാവുകയും ചെയ്തയാൾക്ക് നിയമപരിരക്ഷയില്ലെന്ന് സുപ്രീംകോടതി. ഇത്തരം വ്യക്തികൾ ​ഏതെങ്കിലും തരത്തിലുള്ള ഇളവിനോ ദയക്കോ അർഹരല്ല. ഇവർക്ക് മുൻകൂർ ജാമ്യം നൽകാനാവില്ല. നിയമത്തിന് വിധേയരാവാതെ മൗലികാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നതിൽ ന്യായീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു. മഹാരാഷ്​ട്രയിൽനിന്നുള്ള കേസിലാണ് സുപ്രീംകോടതിയുടെ വിധി.

വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം ഹരജിക്കാരനെയും മറ്റ് അഞ്ചുപേരെയും പ്രോസിക്യൂട്ട് ചെയ്യാൻ നാഗ്പുർ സിറ്റി എ.ഡി.ജി.പി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹരജിക്കാരൻ​ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിന് കീഴടങ്ങാതെ പിടികിട്ടാപ്പുള്ളിയായി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    
News Summary - absconding criminal has no legal protection - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.