എ.ബി.വി.പി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ മുങ്ങിമരിച്ചു

മുംബൈ: എ.ബി.വി.പി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രിലെ നന്ദുർബാർ ജില്ലയിലെ ധദ്ഗാവിലാണ് അപകടം നടന്നത്. 2018ലാണ് ദേശീയ നേതൃത്വത്തിലേക്ക് അനികേത് തെരഞ്ഞെടുക്കപ്പെടുന്നത്.

സുഹൃത്തുക്കൾക്കൊപ്പം നീന്താൻ പോയതായിരുന്നു. നീന്തുന്നതിനിടെ ചുഴിയിൽപെടുകയായിരുന്നെന്ന് എ.ബി.വി.പി മുൻ നേതാവ് മിലിന്ദ് മറാത്തെ പറഞ്ഞു. ജെ.എൻ.യുവിൽ സംഘടനയുടെ മികച്ച നേതാവായിരുന്നു അനികേത്.

Tags:    
News Summary - ABVP national secretary drowns while swimming in Maharashtra's Nandurbar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.