എ.ബി.വി.പി എതിർപ്പ്​ ; തമിഴ്​നാട്ടിലെ സർവകലാശാല അരുന്ധതിയുടെ പുസ്​തകം ഒഴിവാക്കി-ആശ്ചര്യമില്ലെന്ന്​ അരുന്ധതി

എ.ബി.വി.പി എതിർപ്പ്​ ; തമിഴ്​നാട്ടിലെ സർവകലാശാല അരുന്ധതിയുടെ പുസ്​തകം ഒഴിവാക്കി

ചെ​ന്നൈ: തി​രു​ന​ൽ​വേ​ലി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നോ​ൻ​മ​ണി​യം സു​ന്ദ​ര​നാ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ എം.​എ ഇം​ഗ്ലീ​ഷ്​ മൂ​ന്നാം​ സെ​മ​സ്​​റ്റ​ർ സി​ല​ബ​സി​ൽ​നി​ന്ന്​ അ​രു​ന്ധ​തി റോ​യ്​ എ​ഴു​തി​യ 'വാ​ക്കി​ങ്​ വി​ത്​ ദ ​കോ​മ്​​റേ​ഡ്​​സ്​' എ​ന്ന പു​സ്​​ത​കം ഒ​ഴി​വാ​ക്കി.

എ.​ബി.​വി.​പി​യു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ക​രം എം. ​കൃ​ഷ്​​ണ​െൻറ 'മൈ ​േ​ന​റ്റീ​വ്​ ലാ​ൻ​ഡ്​: എ​സ്സേ​സ്​ ഒാ​ൺ നാ​ച്വ​ർ' എ​ന്ന പ്ര​ബ​ന്ധ​ശേ​ഖ​രം ഉ​ൾ​പ്പെ​ടു​ത്തി.

മാ​വോ​വാ​ദി ഒ​ളി​ത്താ​വ​ള​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ അ​രു​ന്ധ​തി റോ​യ്​ ത​യാ​റാ​ക്കി​യ പു​സ്​​ത​കം 2017ലാ​ണ്​ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ഹ​ത്ത്വ​വ​ത്​​ക​രി​ക്കു​ന്ന വി​വ​രം ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നും തു​ട​ർ​ന്ന്​ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ ​ൈവ​സ്​ ചാ​ൻ​സ​ല​ർ കെ. ​പി​ച്ചു​മ​ണി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.യൂ​നി​വേ​ഴ്​​സി​റ്റി തീ​രു​മാ​ന​ത്തി​ൽ ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

ആശ്ചര്യമില്ലെന്ന്​ അരുന്ധതി

ചെ​ന്നൈ: മ​നോ​ൻ​മ​ണി​യം സു​ന്ദ​ര​നാ​ർ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ എം.​എ ഇം​ഗ്ലി​ഷ്​ മൂ​ന്നാ​മ​ത്​ സെ​മ​സ്​​റ്റ​ർ സി​ല​ബ​സി​ൽ​നി​ന്ന്​ ത​െൻറ 'വാ​ക്കി​ങ്​ വി​ത്​ ദ ​കോ​മ്​​റേ​ഡ്​​സ്​' എ​ന്ന പു​സ്​​ത​കം ഒ​ഴി​വാ​ക്കി​യ​തി​ൽ ആ​ശ്ച​ര്യ​മോ ഞെ​ട്ട​ലോ ഇ​ല്ലെ​ന്ന്​ എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യ്. ത​െൻറ പു​സ്​​ത​കം സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​​ടു​ത്തി​യ​തു​​ത​ന്നെ ഇ​പ്പോ​ഴാ​ണ്​ അ​റി​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളോ​ളം പാ​ഠ്യ​വി​ഷ​യ​മാ​യി​രു​ന്നു​വെ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. എ​ഴു​തു​ക​യാ​ണ്​ ത​െൻറ ജോ​ലി.

പാ​ഠ്യ​വി​ഷ​യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പോ​രാ​ടാ​നി​ല്ല. ഇ​ത്ത​രം നി​രോ​ധ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും മൂ​ലം എ​ഴു​ത്തു​കാ​രെ​യോ വാ​യ​ന​ക്കാ​രെ​യോ ത​ട​യാ​നാ​വു​മെ​ന്ന വി​ശ്വാ​സം ത​നി​ക്കി​ല്ലെ​ന്നും അ​രു​ന്ധ​തി റോ​യ്​ പ്ര​തി​ക​രി​ച്ചു.


Tags:    
News Summary - ABVP opposition; Tamil Nadu University cancels Arundhati's book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.