എ.ബി.വി.പി വിലക്ക്​; രാമചന്ദ്ര ഗുഹ ഗുജറാത്തിൽ പഠിപ്പിക്കില്ല

ന്യൂ​ഡ​ൽ​ഹി: ആ​ർ.​എ​സ്.​എ​സി​​​െൻറ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ എ.​ബി.​വി.​പി​യു​ടെ വി​ല​ക്കി​നെ തു​ട​ർ​ന്ന്​ അ​ഹ്​​മ​ദാ​​ബാ​ദ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര​ൻ ഗു​ഹ ഉ​പേ​ക്ഷി​ച്ചു. എ.​ബി.​വി.​പി ത​നി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

‘എ​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ന​തീ​ത​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ഹ്​​മ​ദാ​ബാ​ദ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഞാ​ൻ ചേ​രു​ന്നി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ എ​​​െൻറ എ​ല്ലാ ഭാ​വു​ക​ങ്ങ​ളും. മി​ക​ച്ച വൈ​സ്​​ചാ​ൻ​സ​ല​റും അ​ധ്യാ​പ​ക​രും സ​ർ​വ​ക​ലാ​ശാ​ല​ക്കു​ണ്ട്. ഗാ​ന്ധി​യു​ടെ ആ​ശ​യ​ചൈ​ത​ന്യം അ​ദ്ദേ​ഹ​ത്തി​​​െൻറ സ്വ​ന്തം നാ​ട്ടി​ൽ സ​ജീ​വ​മാ​കാ​നി​ട​യാ​ക​െ​ട്ട എ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു.

ഒ​ക്ടോ​ബ​ര്‍ 16നാ​ണ് ഗാ​ന്ധി സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റാ​യും ഹ്യൂ​മാ​നി​റ്റീ​സ് പ്ര​ഫ​സ​റാ​യും രാ​മ​ച​ന്ദ്ര​ഗു​ഹ​യെ നി​യ​മി​ക്കു​മെ​ന്ന്​ അ​ഹ്​​മ​ദാ​ബാ​ദ് സ​ര്‍വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന്, എ.​ബി.​വി.​പി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ഹി​ന്ദു സം​സ്കാ​ര​ത്തെ വി​മ​ർ​ശി​ക്കു​ന്ന​യാ​ളാ​ണ് രാ​മ​ച​ന്ദ്ര ഗു​ഹ. അ​ദ്ദേ​ഹ​ത്തി​​​െൻറ എ​ഴു​ത്തു​ക​ൾ വി​ഭാ​ഗീ​യ പ്ര​വ​ണ​ത​ക​ൾ വ​ള​ർ​ത്തു​ന്ന​തും സ്വാ​ത​ന്ത്ര്യ​ത്തി​​​െൻറ പേ​രി​ൽ ഭീ​ക​ര​വാ​ദി​ക​ളെ അ​ഴി​ഞ്ഞാ​ടാ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​മാ​ണ്. ഗു​ജ​റാ​ത്തി​ലേ​ക്ക് അ​യാ​ള്‍ വ​ന്നാ​ല്‍ ജെ.​എ​ൻ.​യു പോ​ലെ ദേ​ശ​വി​രു​ദ്ധ മ​നോ​ഭാ​വം ഇ​വി​ടെ​യു​മു​ണ്ടാ​കു​മെ​ന്നു​മാ​ണ്​ എ.​ബി.​വി.​പി പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍നി​ന്നും ജ​മ്മു-​ക​ശ്മീ​രി​നെ വേ​ർ​പെ​ടു​ത്തു​ക, വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​​​െൻറ പേ​രി​ല്‍ ഭീ​ക​ര​രെ മോ​ചി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​യാ​ളു​ടെ ര​ച​ന​ക​ളു​ടെ ഉ​ള്ള​ട​ക്കം. രാ​ജ്യ​ദ്രോ​ഹി​ക​െ​ള​യോ ന​ഗ​ര കേ​​ന്ദ്രീ​കൃ​ത ന​ക്​​സ​ലു​ക​െ​ള​യോ അ​ല്ല, ബു​ദ്ധി​ശാ​ലി​ക​ളെ​യാ​ണ് ത​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മെ​ന്നും വ്യ​ക്ത​മാ​ക്കി​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ എ.​ബി.​വി.​പി പ​രാ​തി ന​ൽ​കു​ക​യും ചെ​യ്​​തു.

അ​തേ​സ​മ​യം, രാ​മ​ച​ന്ദ്ര​ൻ ഗു​ഹ ഒൗ​ദ്യോ​ഗി​ക​മാ​യി ത​ങ്ങ​ളെ ഒ​ന്നും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ർ വ്യ​ക്ത​മാ​ക്കി. വൈ​സ്​​ചാ​ൻ​സ​ല​ർ വി​ദേ​ശ​ത്താ​ണെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ഇ​തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ര​ജി​സ്​​ട്രാ​ർ പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - ABVP protests, Ramachandra Guha- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.