ന്യൂഡൽഹി: വാഹനാപകടത്തിൽ മരണം സംഭവിച്ചാൽ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം. ഗുരുതര മായി പരിക്കേറ്റാൽ രണ്ടര ലക്ഷം. ഗതാഗത നിയമലംഘനത്തിന് കടുത്ത പിഴ. ഇവ അടക്കം മോേട്ട ാർ വാഹന നിയമത്തിൽ വിവിധ ഭേദഗതികൾ നിർദേശക്കുന്ന ബിൽ ലോക്സഭയിൽ.
ലേണിങ് ലൈസൻസ് ഒാൺലൈൻ വഴി ലഭ്യമാക്കും. അപകടത്തിൽപെട്ടവർക്ക് വേഗത്തിൽ നഷ്ടപരിഹാരം കിട്ടുന്നതിന് ഇൻഷുറൻസ് വ്യവസ്ഥകൾ ലളിതമാക്കും. ട്രാൻസ്പോർട്ട് ലൈസൻസ് പുതുക്കാനുള്ള കാലാവധി മൂന്നിൽനിന്ന് അഞ്ചു വർഷമാക്കും. ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ പുതുക്കേണ്ട സമയപരിധി ഒരു മാസത്തിൽനിന്ന് ഒരു വർഷമാക്കും. ഭിന്നശേഷിക്കാർക്ക് ലൈസൻസ് നൽകുന്ന നടപടിയും ലളിതമാക്കി.
കഴിഞ്ഞ ലോക്സഭ മോേട്ടാർ വാഹന നിയമ ഭേദഗതി ബിൽ പാസാക്കിയതാണ്. എന്നാൽ, രാജ്യസഭയിൽ പാസാക്കാൻ കഴിയാത്തതിനാൽ ലാപ്സായി. ഗതാഗത സഹമന്ത്രി വി.കെ. സിങ്ങാണ് പുതിയ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം ഇടപെടുകയാണെന്ന് കുറ്റപ്പെടുത്തി തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് അടക്കം ചില അംഗങ്ങൾ ബില്ലിലെ ഏതാനും വ്യവസ്ഥകളോട് എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.