മഥുര: യമുന എക്സ്പ്രസ് വേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മൂന്ന് ഡോക്ടർമാർ മരിച്ചു. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്. മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹർഷാദ് വാങ്കഡെ (34), യഷ്പ്രീത് സിങ് (25), ഹേംബാല (24) എന്നിവരാണ് മരിച്ചത്.
ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. ഡോക്ടർമാരായ കാതറിൻ ഹലം, മഹേഷ് കുമാർ, ജിതേന്ദർ മൗര്യ, അഭിനവ സിങ് എന്നിവരെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്കുശേഷം ഡൽഹി എയിംസിലേക്ക് മാറ്റി. ഞായറാഴ്ച പുലർച്ചെ 2.30നായിരുന്നു അപകടം. ഹർഷാദ് വാങ്കഡെയുടെ ജന്മദിനാഘോഷത്തിൽ പെങ്കടുക്കാനായി ആഗ്രയിലേക്ക് കാറിൽ പോവുകയായിരുന്നു സംഘം.
മഥുരക്കടുത്ത് കെയ്റ്റി ഗ്രാമത്തിൽ യമുന എക്സ്പ്രസ് വേയിൽ 88ാം മൈൽക്കുറ്റിക്കു സമീപത്തുവെച്ചാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച എസ്.യു.വി കാർ ഒരു ട്രക്കിെൻറ പിന്നിൽ ഇടിക്കുകയായിരുന്നു. ഹർഷാദ് തന്നെയായിരുന്നു കാർ ഒാടിച്ചിരുന്നത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതായിരിക്കാം അപകട കാരണമെന്നാണ് കരുതുന്നത്. ട്രക്കിെൻറ ഡ്രൈവർ ട്രക്ക് ഉപേക്ഷിച്ച് ഒാടിരക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.