ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷനുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി) പുതിയ നിയന്ത്രണങ്ങളിൽ പ്രതിഷേധം അറിയിച്ച് 'എഡിറ്റേഴ്സ് ഗിൽഡ്'. തീരുമാനം വ്യക്തതയില്ലാത്തതും ഏകപക്ഷീയവുമാണെന്ന് പറഞ്ഞ ഗിൽഡ് നിർദേശങ്ങളിൽ പലതും സർക്കാർ നയങ്ങൾക്കെതിരായ അന്വേഷണ റിപ്പോർട്ടിങ് തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നും വ്യക്തമാക്കി.
ഇത് ഉടൻ പിൻവലിക്കണം. മേഖലയിലുള്ളവരുമായി ചർച്ച ചെയ്ത് പുതിയ നിർദേശങ്ങൾ കൊണ്ടുവരണം. മതിയായ നിയമ പരിരക്ഷകളില്ലാത്തതാണ് പല തീരുമാനങ്ങളും. രാജ്യസുരക്ഷക്കും അഖണ്ഡതക്കുമെതിരെ പ്രവർത്തിച്ചാൽ മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. മാന്യത, സദാചാരം, കോടതിയലക്ഷ്യം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിലും ഇത് ബാധകമാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ കേസെടുക്കുമ്പോഴേക്കും അക്രഡിറ്റേഷൻ റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ല. ആരോപിതർക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ അവസരമില്ല എന്നത് ദയനീയമാണെന്നും ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.