ന്യൂഡൽഹി: കോവിഡ് ബാധ സംശയിക്കുന്നവരുടെ എണ്ണം കൂടുന്നതിനെ തുടർന്ന് സ്വകാര്യലാബുകൾക്ക് പരിശോധിക്കാൻ അനുമതി നൽകാൻ തീരുമാനം.
അംഗീകാരമുള്ള ലാബുകൾക്കായിരിക്കും അനുമതി നൽകുകയെന്നും രാജ്യത്ത് 60ഓളം ലാബുകൾ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അറിയിച്ചു.
നിലവിൽ സർക്കാർ ലാബുകൾക്ക് മാത്രമാണ് കോവിഡ് പരിശോധിക്കാൻ അനുമതി. ഇവിടെ 5000ത്തോളം സാമ്പിളുകൾ മാത്രമേ ഒരു ദിവസം പരിശോധിക്കാനാകൂ. ഒരു ലാബിൽ ദിവസവും 60 മുതൽ 70 വരെ സാമ്പിളുകൾ പരിശോധിക്കാനേ കഴിയൂ.
ഏതെങ്കിലും തരത്തിൽ രോഗലക്ഷണമുള്ള വിദേശത്തുനിന്നെത്തിയവരുടെയും അടുത്ത് സമ്പർക്കം പുലർത്തിയവരുടെയും സാമ്പികളാണ് അടിയന്തരമായി ഇപ്പോൾ പരിശോധിക്കുന്നത്. എന്നാൽ രോഗബാധിതരുടെ എണ്ണം ഇനിയും കൂടുമെന്ന കണക്കൂകൂട്ടലിലാണ് പുതിയ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.