ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട മാധ്യമ പ്രവർത്തക റിപ്പബ്ളിക് ടി.വിയിൽ നിന്ന് രാജിവെച്ചു. മാധ്യമ പ്രവർത്തക ശ്വേത കോത്താരിയാണ് രാജിവെച്ചത്.തരൂരിനായി താൻ ചാരപ്രവൃത്തി നടത്തുന്നുണ്ടെന്ന് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമിക്ക് സംശയമുള്ളതായി ട്വിറ്ററിലൂടെ രാജിവിവരം പുറത്ത് വിട്ട് ശ്വേത അറിയിച്ചു.
ആഗസ്റ്റ് 30ാം തീയതി തെൻറ റിപ്പോർട്ടിങ് മാനേജർ ചാനൽ എഡിറ്റർ അർണബ് ഗോസ്വാമിക്ക് താൻ തരൂരിനായി ചാരപ്രവൃത്തി നടത്തുകയാണെന്ന് സംശയമുണ്ടെന്ന് അറിയിക്കുകയായിരുന്നു. തരൂർ തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നതാണ് സംശയത്തിനുള്ള കാരണം. ഇതേ തുടർന്ന് താൻ റിപ്പ്ബളിക് ടി.വിയിൽ നിന്ന് അടിയന്തരമായി രാജിവെക്കുകയാണെന്ന് ശ്വേത ട്വീറ്റ് ചെയ്തു.
കോൺഗ്രസ് എം.പി ശശി തരൂരും റിപ്പബ്ളിക് ടി.വിയുടെ എഡിറ്റർ അർണബ് ഗോസ്വാമിയും തമ്മിൽ അത്ര നല്ല ബന്ധമല്ല നിലവിലുള്ളത്. ഭാര്യ സുനന്ദപുഷ്കറിെൻറ മരണമുൾപ്പടെയുള്ള വിഷയങ്ങളിൽ ഇരുവരും വാക്പോര് നടത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു മാധ്യമ പ്രവർത്തകക്കെതിരെ സംശയമുന്നയിച്ച് ചാനൽ എഡിറ്റർ തന്നെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.