ഡെറാഡൂൺ: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്‍റെ വീട് തീവെച്ച് നശിപ്പിച്ച കേസിലെ പ്രധാന പ്രതികളെ ഉത്തരാഖണ്ഡ് ഹൈക്കോടതി വെറുതെ വിട്ടു. 2021 നവംബറിൽ ഉണ്ടായ സംഭവത്തിൽ കുന്ദൻ ചിൽവാൽ, രാഗേഷ് കപിൽ എന്നിവരെയാണ് കോടതി വെറുതേവിട്ടത്.
പ്രശ്നം ഒത്തുതീർപ്പാക്കിയതായി ഖുർഷിദിന്‍റെ കാര്യസ്ഥൻ അറിയിച്ചതിനെത്തുടർന്നാണ് ഇവരെ വെറുതെ വിട്ടത്. ഖുർഷിദിന്‍റെ മുക്തേശ്വറിലുള്ള വീടു അടിച്ചു തകർത്തെന്നും തീവച്ചുവെന്നുമായിരുന്നു കാര്യസ്ഥൻ സുന്ദർ റാമിന്‍റെ പരാതി. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു.
ഖുർഷിന്‍റെ "സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈം" എന്ന പുസ്തകം വിവാദമായതിനു പിന്നാലെയായിരുന്നു അദ്ദേഹത്തെ വീടുനു നേരെ ആക്രമണമുണ്ടായത്.
പുസ്തകത്തിൽ അദ്ദേഹം ഹിന്ദുത്വയെയും ഐ.എസിനെയും താരതമ്യപ്പെടുത്തിയാണ് ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചത്. രാഷ്ട്രീയ പ്രേരിതമായി നടന്ന ആക്രണത്തിൽ അറസ്റ്റിലായവർക്ക് പങ്കില്ലെന്നാണ് ഒത്തുതീർപ്പു കത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.