ആസിഡ് ആക്രമണം: പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന് ഗൗതം ഗംഭീർ

ന്യൂഡൽഹി: തെക്കു പടിഞ്ഞാറ് ഡൽഹിയിൽ പതിനേഴുകാരിയുടെ നേർക്ക് ആസി‍ഡ് ആക്രമണം നടത്തിയവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. അതിയായ ഭയം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ വളർത്തിയെടുക്കേണ്ടതുണ്ടെന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

ദ്വാരക മേഖലയിൽ ബൈക്കിലെത്തിയ രണ്ടു പേരാണ് പെൺകുട്ടിക്കുനേരെ ആക്രമണം നടത്തിയത്. വഴിയിലൂടെ നടന്നുപോകുമ്പോൾ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടു ശതമാനം പൊള്ളലേറ്റ പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

'വാക്കുകൾക്ക് ഒരു നീതിയും നൽകാൻ കഴിയില്ല. ഈ മൃഗങ്ങളിൽ അതിയായ ഭയം നാം വളർത്തിയെടുക്കണം. സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ഒഴിച്ചയാളെ അധികൃതർ പരസ്യമായി തൂക്കിലേറ്റണം' -ഗംഭീർ ട്വീറ്റ് ചെയ്തു.

ആസിഡ് ആക്രമണത്തിൽ പ്രതിഷേധം വ്യാപകമാണ്. നിയന്ത്രണമുണ്ടായിട്ടും മാർക്കറ്റുകളിൽ ആസിഡ് ലഭിക്കുന്നതിനെ വിവിധ വനിത സംഘടനകൾ ചോദ്യം ചെയ്തു.

Tags:    
News Summary - Accused Should Be Publicly Executed": Gautam Gambhir On Delhi Acid Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.