ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ നായയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നായയുടെ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം. പരിക്കേറ്റ 50 വയസുക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഡൽഹിയിലെ ഉത്തം നഗറിൽ തന്റെ നായയേയും കൊണ്ട് നടക്കുകയായിരുന്ന ഇയാളുമായി അയൽവാസിയായ കമൽ നായയുടെ ചവറ്റുകുട്ടയെ ചൊല്ലി വഴക്കുണ്ടാക്കി. കമലിന്റെ രണ്ട് മക്കളായ രോഹിത്, ഹിമാൻഷു എന്നിവരും ഇയാളുമായി തർക്കത്തിലേർപ്പെട്ടു.
തർക്കം രൂക്ഷമായതിനെ തുടർന്ന് കമൽ തന്റെ വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ആ വ്യക്തിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിലാണ് സംഭവം പതിഞ്ഞത്. കമലിന്‍റെ മക്കൾ നായ ഉടമയുമായി വഴക്കിടുന്നതും വീഡിയോയിൽ കാണാം.
കമലിന്റെ വീട്ടിൽ നിന്ന് കക്കൂസ് വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡ് കുപ്പി കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.