ബംഗളൂരു: കർണാടകയിൽ തെരുവുനായയെ മർദിച്ച് ആസിഡൊഴിച്ച അഞ്ച് പേർക്കെതിരെ കേസെടുത്തു. രാത്രികാലങ്ങളിൽ ഇവർ തെരുവുനായകളെ ആക്രമിക്കുന്നത് പതിവാക്കിയിരുന്നു. നായകൾ കുരക്കുന്നത് കണ്ടുരസിക്കുകയായിരുന്നു ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
ഇത് ചോദ്യംചെയ്ത 50 വയസുകാരിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. 50കാരി നൽകിയ പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കർ നഗറിൽ വെച്ച് പ്രതികൾ തെരുവ് നായയെ കെട്ടിയിട്ട് മർദിക്കുകയും ആസിഡും പെട്രോളും സ്പ്രേ ചെയ്യുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വയോധിക തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികൾ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഐപിസി സെക്ഷൻ 34, 428 , 429, 354 വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.