ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്യാത്ത ഭക്ഷണവും യാത്രക്കാർക്ക് ഉപയോഗ ിക്കാൻ നൽകുന്ന മറ്റു സാധനങ്ങളും മോഷ്ടിച്ചതിന് നാലു ജീവനക്കാർെക്കതിെര അച്ച ടക്ക നടപടി.
വിമാനങ്ങളിൽനിന്ന് ഭക്ഷണം കടത്തിക്കൊണ്ടുപോകുന്ന സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി 2017 ആഗസ്റ്റിൽ ഇതിനെതിരെ സർക്കുലർ ഇറക്കി.
ഒാഫിസർമാരും ഗ്രൗണ്ട് സ്റ്റാഫും അവരുടെ ഉപയോഗത്തിന് ഭക്ഷണം കടത്തിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്ന് അതിൽ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം കടത്തുന്നവരെ സസ്പെൻഡ് ചെയ്യുമെന്നും മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.