ന്യൂഡൽഹി: ജഹാംഗീർപുരി അക്രമ കേസിൽ പക്ഷപാതപരമായ നടപടി ആരോപിക്കുന്നവർക്കെതിരെ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി രംഗത്ത്. കുറ്റത്തിന്റെയും ഗൂഢാലോചനയുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും ജാതി, സമുദായം എന്നിവ നോക്കിയല്ലെന്നും നഖ്വി പറഞ്ഞു.
സമൂഹത്തിന്റെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിന്റെ 'നോബോളും' പകയുടെ ഹാട്രിക്കും നിർവഹിക്കുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.