മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 29100 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1576 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 49 പേർ മരിച്ചതോടെ മരണസംഖ്യ 1068 ആയി ഉയർന്നു. സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാണ്.
21,467 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 6564 പേർ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്തെ കോവിഡ് കേസുകളിൽ 30 ശതമാനവും റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. 17,512 വൈറസ് ബാധിതരാണ് മുംബൈയിലുള്ളത്. ഇന്ന് 933പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 655 പേരാണു മരിച്ചത്.
പൂനെയിൽ വെള്ളിയാഴ്ച 141 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 3567 ആയി. ജില്ലയിൽ 186 പേരാണ് മരിച്ചത്. ഏറ്റവും വലിയ ചേരിയായ ധാരവിയിൽ 84 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുംബൈയിലെ കൊറെഗാവിൽ നിർമിച്ച കോവിഡ് ആശുപത്രിയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദർശനം നടത്തി. ബി.എം.സിയുടെ കീഴിൽ 1000 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.