ജയ്പൂർ: വിവരാവകാശ പ്രവർത്തകൻ നിഖിൽ ദേവിന് 20 വർഷം മുമ്പുള്ള കേസിൽ നാലു മാസത്തെ തടവു ശിക്ഷക്ക് വിധിച്ചു. നിഖിൽ ദേവ് ഉൾപ്പെടെ അഞ്ച് വിവരാവകാശ പ്രവർത്തകരെയാണ് രാജസ്ഥാൻ ഹൈകോടതി തടവുശിക്ഷക്ക് വിധിച്ചത്. 1998 മേയിൽ രജിസ്റ്റർ ചെയ്ത ‘അതിക്രമിച്ചു കയറി ഉപദ്രവമേൽപ്പിച്ചു’വെന്ന കേസിലാണ് സാമൂഹിക പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ജയ്പൂരിന് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലെ വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് വിനിയോഗിച്ചതിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്തവെയാണ് നിഖിൽ ദേവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. സർപഞ്ചായ പ്യാരിലാൽ വീടുകളിൽ ശൗചാലയം നിർമിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി ലഭിച്ച സർക്കാർ ഫണ്ട് അർഹതപ്പെട്ടവർക്ക് നൽകാതെ തിരിമറി നടത്തിയിരുന്നു. തുടർന്ന് മേയ് ആറിന് നിഖിൽ ദേവ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം ഗ്രാമത്തിലെത്തുകയും സർക്കാർ പദ്ധതികൾക്കായി ഫണ്ട് ഉപയോഗിച്ചതിെൻറ രേഖകൾ ആവശ്യപ്പെടുകയുമായിരുന്നു.
ഒാഫീസ് അവധിയാണെന്ന കത്തു കിട്ടിയതിനാൽ പ്രവർത്തകർ സർപഞ്ചിെൻറ വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാൽ തെൻറ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചെന്നു കാണിച്ച് സർപഞ്ച് പ്യാരിലാൽ വിവരാവകാശ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൗ കേസിലാണ് നിഖിൽ ദേവ് ഉൾപ്പെടെയുള്ളവർക്ക് ഹൈകോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.