മുംബൈ: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ജയിലിൽ തുടരുന്ന കവിയും ആക്റ്റിവിസ്റ്റുമായ വരവരറാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. വരവരറാവുവിന് മെഡിക്കല്‍ സഹായങ്ങള്‍ നല്‍കണമെന്ന് എന്‍.ഐ.എയോടും മഹാരാഷ്ട്ര സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എ.കെ മേനോന്‍, എസ്.പി താവഡെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം നിഷേധിച്ചുള്ള ഉത്തരവിറക്കിയത്. അദ്ദേഹത്തെ ഡോക്ടർമാരുടെ പാനൽ വീഡിയോ കോൾ വഴി പരിശോധിക്കുമെന്നും ബോംബെ ഹൈക്കോടതി അറിയിച്ചു.
അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിെൻറ കുടുംബം കോടതിയോട് ഇന്ന് അപേക്ഷിച്ചിരുന്നു. ചികിത്സ കിട്ടാതെ ജയിലിൽ നരകിക്കുന്ന 80 വയസുള്ള വരവര റാവുവിന് ഭരണഘടനാപരമായ അവകാശങ്ങൾ അനുവദിക്കണമെന്ന് കുടുംബത്തിന് വേണ്ടി ഹാജരായ ഇന്ദിര ജയ്സിങ്ങായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ, ജാമ്യം നിഷേധിക്കുകയാണ് കോടതി ചെയ്തത്.
വരവരറാവുവിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൃത്യമായ ധാരണ മഹാരാഷ്ട്ര സര്‍ക്കാരിനോ നാനാവതി ആശുപത്രി അധികൃതര്‍ക്കോ ഇല്ലെങ്കില്‍ തലോജ ജയിലില്‍ പോവുകയോ ഡോക്ടര്‍മാരെ അയച്ചോ ആരോഗ്യ നില പരിശോധിക്കണമെന്നും കോടതി പറഞ്ഞു. വരവരറാവുവിനെ വ്യാഴം, വെള്ളി തിയ്യതികളില്‍ ഏതെങ്കിലും ഒരു ദിവസം കണ്ട് ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നവംബര്‍ 16ന് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
2018 മുതല്‍ ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വരവരറാവു നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. യു.എ.പി.എ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ കേസിൽ അവിടെ തടവിലുള്ള സ്റ്റാൻ സ്വാമിയാണ് വരവര റാവുവിെൻറ അതിദയനീയാവസ്ഥ അഭിഭാഷകരെ അറിയിച്ചത്. ജയിലിൽ വെച്ച് വരവരറാവുവിന് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.