ന്യൂഡൽഹി: ചെങ്കോട്ടയിൽ പതാക ഉയർത്തിയത് ഗായകനും നടനുമായ ദീപ് സിദ്ധുവിന്‍റെ അനുയായികളെന്ന് കർഷക സംഘടനകൾ. ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന ഘടകത്തിന്‍റെ പ്രസിഡന്‍റായ ഗുർനാം സിങ്ങാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. സിദ്ധു കർഷകരെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിലേക്ക് നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ദീപക് സിദ്ധുവും അദ്ദേഹത്തിന്‍റെ അനുയായിയുമാണ് സമരത്തിനിടെ പ്രശ്നമുണ്ടാക്കിയതെന്ന് യോഗേന്ദ്ര യാദവും പറഞ്ഞു.ചെങ്കോട്ടയിലുണ്ടായ സംഭവങ്ങൾ നാണേക്കടുണ്ടാക്കുന്നതാണ്. സമരത്തിന്‍റെ തുടക്കത്തിൽ സിദ്ധു ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്നലെ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹത്തിന് ഒളിച്ചോടാനാവില്ല. ചെങ്കോട്ടയിലെ അക്രമത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിദ്ധു ബി.ജെ.പിയുടെ ഏജന്‍റാണെന്നും സണ്ണി ഡിയോൾ എം.പിക്കായി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിരുന്നതായും കർഷക സംഘടനകൾ ആരോപിക്കുന്നുണ്ട്. കോൺഗ്രസ് എം.പി രൺവീത് സിങ് ബിട്ടുവും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.