മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (യു.ടി.ബി) നേതാവുമായ ഉദ്ധവ് താക്കറെയുമായി നടൻ രജനീകാന്ത് കൂടിക്കാഴ്ച നടത്തി.
ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പര കാണാൻ നഗരത്തിലെത്തിയ രജനീകാന്ത് ശനിയാഴ്ചയാണ് താക്കറെ വസതിയായ ‘മാതോശ്രീ’യിൽ ചെന്ന് ഉദ്ധവ് താക്കറെയെ കണ്ടത്. കൂടിക്കാഴ്ച രാഷ്ട്രീയമല്ലെന്നും ബാൽ താക്കറെയോടുള്ള ആദര സൂചകമായാണ് രജനീകാന്ത് ‘മാതോശ്രീ’യിൽ എത്തിയതെന്നും ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. 2010 ൽ രജനീകാന്ത് ബാൽ താക്കറെയെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.