റിയയുടെ ജാമ്യാപേക്ഷ തള്ളി; 22 വരെ ജയിലിൽ

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ അറസ്​റ്റിലായ നടിയും കാമുകിയുമായ റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. റിയയുടെ സഹോദരൻ ശൗവിക്​ ചക്രബർത്തിയുടെയും അറസ്​റ്റിലായ മറ്റള്ളവരുടെയും ജാമ്യാപേക്ഷ മുംബൈ കോടതി തള്ളിയിട്ടുണ്ട്​.

സെപ്​റ്റംബർ 22 വരെ റിയ ജയിലിൽ കഴിയേണ്ടിവരും. താൻ ഒരു കുറ്റവും ചെയ്​തിട്ടില്ലെന്നും കേസിൽ തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നുമായിരുന്നു റിയയുടെ വാദം. കുറ്റസമ്മതം നടത്താൻ ഉദ്യോഗസ്​ഥർ നിർബന്ധിച്ചതായും ജുഡീഷ്യൽ കസ്​റ്റഡിയിൽ തൻെറ ജീവൻ അപകടത്തിലാ​െണന്നും ജാമ്യാപേക്ഷയിൽ വാദിച്ചു​. അന്വേഷണം മാനസികമായി ഏ​റെ തകർത്തു. കുറ്റസമ്മതമെല്ലാം താൻ പിൻവലിച്ചതായും റിയയുടെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

കേസിൽ ചൊവ്വാഴ്​ചയാണ്​ റിയയെ നാ​ർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറ്​സറ്റ്​ ചെയ്​തത്​. നേരത്തേ മജിസ്​ട്രേറ്റ്​ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനു​പിന്നാലെയായിരുന്നു പുതിയ ജാമ്യാപേക്ഷ. ബൈക്കുളയിലെ വനിത ജയിലിലാണ്​ റിയ കഴിയുന്നത്​.

Tags:    
News Summary - Actor Rhea Chakraborty Bail Denied In Drugs Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.