ബ​ലാ​ത്സം​ഗ കേ​സി​ൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ കേ​സി​ൽ ന​ട​ൻ സി​ദ്ദീ​ഖി​ന് സു​പ്രീം​കോ​ട​തിയിൽ നിന്ന് മു​ൻ‌​കൂ​ർ ജാ​മ്യം. ജ​സ്റ്റി​സു​മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്. ഹൈകോടതി ജാമ്യഹരജി തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രീംകോടതിയിലെത്തിയത്. സിദ്ദീഖിന് ജാമ്യം നൽകുന്നതിനെതിരെ അ​തി​ജീ​വി​ത​യു​ടെ​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും ത​ട​സ്സ​ഹ​ര​ജി​യും കോ​ട​തി​യുടെ മുന്നിലെത്തിയിരുന്നു. 

രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേസ് പരിഗണിക്കും. ഇക്കാലയളവിൽ സിദ്ദീഖിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ൻ അ​റ്റോ​ണി ജ​ന​റ​ലു​മാ​യ മു​കു​ൾ റോ​ഹ്ത​കി​ സിദ്ദീഖിന് വേണ്ടിയും വൃ​ന്ദ ഗ്രോ​വ​ർ അ​തി​ജീ​വി​ത​ക്കു​വേ​ണ്ടിയും ഹാ​ജ​രാ​യി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിന്റെ അഭിഭാഷകരോടു കോടതി നിർദേശിച്ചു.

മലയാള സിനിമ സംഘടനകളായ ‘അമ്മ’യും ഡബ്ല്യു.സി.സിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദീഖ് സുപ്രീംകോടതിയിലെ ഹരജിയിൽ പറഞ്ഞിരുന്നു. ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്നും സിദ്ദീഖ് പറഞ്ഞിരുന്നു.

2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്. കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈകോടതി ഉത്തരവിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. പിന്നാലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. എല്ലാ സ്‌റ്റേഷനുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.

ഒ​ന്ന​ര​മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി ശ​രി​വെ​ക്കു​ന്ന തെ​ളി​വു​ക​ൾ പ്ര​ത്യേ​ക​സം​ഘ​ത്തി​ന് ല​ഭി​ച്ചിരുന്നു. മാ​സ്ക​റ്റ്​ ഹോ​ട്ട​ലി​ലെ 101 ഡി ​മു​റി​യി​ലാ​ണ് പീ​ഡ​ന​മെ​ന്നാ​യി​രു​ന്നു മൊ​ഴി. ഗ്ലാ​സ് ജ​ന​ലി​ലെ ക​ര്‍ട്ട​ൻ മാ​റ്റി പു​റ​ത്തേ​ക്ക് നോ​ക്കി​യാ​ല്‍ സ്വി​മ്മി​ങ്​ പൂ​ള്‍ കാ​ണാ​മെ​ന്ന്​ യു​വ​തി പ​റ​ഞ്ഞി​രു​ന്നു. യു​വ​തി​ക്കൊ​പ്പം ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​യി.

അ​ച്ഛ​നും അ​മ്മ​യും ഒ​രു കൂ​ട്ടു​കാ​രി​യും ചേ​ര്‍ന്നാ​ണ് ത​ന്നെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച​തെ​ന്ന മൊ​ഴി മൂ​വ​രും ശ​രി​വെ​ച്ചു. ജ​നു​വ​രി 27ന് ​രാ​ത്രി 12ന്​ ​മു​റി​യെ​ടു​ത്ത സി​ദ്ദീ​ഖ് പി​റ്റേ​ന്ന് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് തെ​ളി​ഞ്ഞിരുന്നു. ചോ​റും മീ​ൻ ക​റി​യും തൈ​രു​മാ​ണ് സി​ദ്ദീ​ഖ് ക​ഴി​ച്ച​തെ​ന്ന യു​വ​തി​യു​ടെ മൊ​ഴി ശ​രി​വെ​ക്കു​ന്ന ഹോ​ട്ട​ല്‍ ബി​ല്ലും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. പീ​ഡ​നം ന​ട​ന്ന് ഒ​രു​വ​ര്‍ഷ​ത്തി​നു​ശേ​ഷം കാ​ട്ടാ​ക്ക​ട​യി​ലെ സു​ഹൃ​ത്തി​നോ​ട് യു​വ​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. പൊ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ സു​ഹൃ​ത്ത് ഇ​ക്കാ​ര്യം ശ​രി​വെ​ക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Actor Siddique granted anticipatory bail in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.