പട്ന: ബിഹാറിലെ സെക്കൻഡറി അധ്യാപക പരീക്ഷ ഫലത്തിൽ നടി അനുപമ പരമേശ്വരെൻറ ചിത്രം. രണ്ടുദിവസം മുമ്പ് ബിഹാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ ഒരു ഉദ്യോഗാർഥിയുടെ പരീക്ഷഫലത്തിനൊപ്പമാണ് അനുപമയുടെ ചിത്രം. ഋഷികേശ് കുമാർ എന്ന ഉദ്യോഗാർഥിയുടെ പരീക്ഷ മാർക്ക് ലിസ്റ്റിൽ അനുപമയുടെ ചിത്രം തെറ്റായി അച്ചടിക്കുകയായിരുന്നു.
എസ്.ടി.ഇ.ടിയുടെ ഉർദു, സംസ്കൃത്, സോഷ്യൽ സയൻസ് എന്നിവയുടെ പരീക്ഷഫലം സാേങ്കതിക തകരാറുകൾ മൂലം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. തുടർന്ന് ജൂൺ 21നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. നേരത്തേ തന്നെ ഋഷികേശ് കുമാർ അഡ്മിറ്റ് കാർഡിലെ ഫോേട്ടാ മാറിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു.
ചിത്രം മാറിയതുൾപ്പെടെ വിവരങ്ങൾ പുറത്തുവന്നതോടെ പരീക്ഷ നടത്തിപ്പിൽ ക്രമക്കേട് ആരംഭിച്ച് നിരവധിപേർ രംഗത്തെത്തി. ബിഹാർ വിദ്യാഭ്യാസ വകുപ്പിനെതിരെയാണ് പ്രതിഷേധം.
'ജൂനിയർ എൻജിനീയറിങ് പരീക്ഷയിൽ സണ്ണി ലിയോൺ ജയിച്ചതിന് പിന്നാലെ, അനുപമ പരമേശ്വരൻ എസ്.ടി.ഇ.ടി പരീക്ഷയിലും വിജയിച്ചിരിക്കുന്നു. എല്ലാ പരീക്ഷയിലും നിയമനങ്ങളിലും അഴിമതി നിറഞ്ഞു. നിതീഷ് കുമാർ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ തകർക്കുന്നു. ഒരു നിയമനം പൂർത്തിയാക്കാൻ അദ്ദേഹം ഒരു പതിറ്റാണ്ടെടുക്കും. അത് അഴിമതിയിൽ ഉൾപ്പെടും' -രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.